ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു
April 07,2018 | 01:32:58 pm

കൂടുതല്‍ ബൈക്കുകളെ ബജാജ് പിന്‍വലിക്കുന്നു. പള്‍സര്‍ LS135 ന് പിന്നാെല അവഞ്ചര്‍ സ്ട്രീറ്റ് 150 ക്രൂയിസര്‍ ബൈക്കിനെയും ബജാജ് ഇന്ത്യയില്‍ പിന്‍വലിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എന്‍ട്രി-ലെവല്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ പേര് കമ്പനി എടുത്തുമാറ്റി.എന്നാല്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 യെ പിന്‍വലിച്ചില്ല, മറിച്ച് അവഞ്ചര്‍ സ്ട്രീറ്റ് 180 എന്ന പേരില്‍ മോഡലിനെ അപ്‌ഗ്രേഡ് ചെയ്തെന്നാണ് ബജാജിന്റെ വാദം. എന്തായാലും ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ ഉണ്ടാകില്ല

അവഞ്ചര്‍ സ്ട്രീറ്റ് 180 യാണ് ഇനി മുതല്‍ ബജാജിന്റെ എന്‍ട്രി-ലെവല്‍ ക്രൂയിസര്‍. കഴിഞ്ഞ ഫെബ്രുവരി മാസമാണ് അവഞ്ചര്‍ സ്ട്രീറ്റ് 180 ഇന്ത്യയില്‍ എത്തിയത്.

83,475 രൂപയാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). കാഴ്ചയില്‍ സ്ട്രീറ്റ് 220 ന് സമാനമാണ് അവഞ്ചര്‍ സ്ട്രീറ്റ് 180. ഡീക്കലുകളിലും ബോഡി ഗ്രാഫിക്‌സിലും ഇതു കാണാം.

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പുതിയ ഹെഡ്ലൈറ്റ്, മുകളിലുള്ള ചെറിയ കറുത്ത കൗള്‍ എന്നിവ സ്ട്രീറ്റ് 220 യില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്.

അവഞ്ചര്‍ 180 യിലെ 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് 8,500 rpm ല്‍ 15.3 bhp കരുത്തും 6,500 rpm ല്‍ 13.7 Nm toruqe ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്സുള്ള മോട്ടോര്‍സൈക്കിളിന് 150 കിലോഗ്രാമാണ് ഭാരം.

 
Related News
� Infomagic - All Rights Reserved.