ബലേനോ ഹൈബ്രിഡ് എത്തുന്നു
April 08,2019 | 11:32:52 am

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയില്‍ ഹൈബ്രിഡ് സംവിധാനം സജ്ജമാക്കാനൊരുങ്ങി മാരുതി. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഹൈബ്രിഡ് സംവിധാനം മാരുതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഏത് എന്‍ജിനാണ് ഹൈബ്രിഡ് ബലേനോയില്‍ നല്‍കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഹൈബ്രിഡിലേക്ക് മാറുന്നു എന്നതല്ലാതെ കാഴ്ചയില്‍ പ്രകടമായ മാറ്റങ്ങള്‍ ഒന്നുംതന്നെ ഹൈബ്രിഡ് പതിപ്പിനില്ല. മൈലേജും ഡ്രൈവിങ് പെര്‍ഫോമെന്‍സും കൂട്ടുന്നതാണ് മാരുതിയിലെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം. 2019 ബലേനോയുടെ അതേ രൂപഭാവത്തില്‍ തന്നെയായിരിക്കും ഹൈബ്രിഡ് പതിപ്പും അവതരിപ്പിക്കുക.

 
� Infomagic- All Rights Reserved.