ബലേനോയുടെ പുത്തന്‍ പതിപ്പ് എത്തുന്നു
March 14,2019 | 10:08:22 am

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ കരുത്തേറിയ പുത്തന്‍ പതിപ്പ് എത്തുന്നു. ബലേനോ ആര്‍എസ്സ് എന്ന ഈ മോഡല്‍ കരുത്തിലും കാഴ്ചയിലും ഏറെ മികവുകളുമായാണ് എത്തുന്നത്. ഹണി കോമ്പ് ഡിസൈനില്‍ വി ഷേപ്പ് ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ഗ്രില്‍ ആണ് പുറംകാഴ്ചയില്‍ ഹൈലൈറ്റ്. ഡ്യുവല്‍ ബീം പ്രോജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ബ്ലാക്ക് ഫിനീഷ് എയര്‍ ഇന്‍ ടേക് എന്നിവയും വാഹനത്തിലുണ്ട്. ക്ലാരിയോണ്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ യൂണിറ്റ് സാങ്കേതികവിദ്യയിലുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആര്‍എസ് ബാഡ്ജിങ് നല്‍കിയിട്ടുള്ള സീറ്റ് കവര്‍, പുതിയ ഫ്‌ളോര്‍ മാറ്റ് എന്നിവയാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാന പുതുമകള്‍. ജപ്പാന്‍ നിര്‍മിത 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനോടു കൂടി ഫൈവ് സ്പീഡ് മാനുവലായാണ് വാഹനം എത്തുന്നത്.

 
� Infomagic- All Rights Reserved.