എഞ്ചിനകത്ത് നിന്ന് തീ പടർന്നു; ബിഎംഡബ്ള്യു കാറുകൾ തിരിച്ച് വിളിച്ചു
August 07,2018 | 02:23:50 pm

ആഡംബര കാറുകളിൽ വമ്പന്മാരായ ബിഎംഡബ്ള്യു കാറുകളിലെ എഞ്ചിൻ തകരാർ മൂലം തീ പടർന്നതിനെ തുടർന്ന് കാറുകൾ തിരിച്ച് വിളിച്ചു. തകരാറിനെ പേരിൽ കമ്പനി മാപ്പ് പറയുകയും ചെയ്തു.

ബിഎംഡബ്ള്യു തെക്കൻ കൊറിയയിൽ പുറത്തിറക്കിയ കാറുകളിലാണ് അതിവേഗത്തിൽ ദീർഘനേരം ഡ്രൈവ് ചെയ്യുമ്പോൾ എൻജിനിൽ നിന്ന് തീ പടർന്നത്.

ഇത്തരം 20 ഓളം പരാതികൾ ലഭിച്ചതോടെയാണ് കമ്പനി മാപ്പു പറഞ്ഞതും വാഹനങ്ങൾ തിരിച്ചു വിളിച്ചതും. എഞ്ചിനകത്തെ ഗ്യാസ് പുറന്തള്ളുന്ന ഭാഗത്താണ് ചോർച്ചയെ തുടർന്ന് തീ പടർന്നത്.

എഞ്ചിനുള്ളിൽ നിന്ന് പുകയുയരുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയൂം ചെയ്തു. സംഭവത്തിൽ ബിഎംഡബ്ള്യു തെക്കൻ കൊറിയൻ ചെയർമാൻ കിം ഹ്യോ ജൂൺ ഖേദം പ്രകടിപ്പിക്കുകയും കമ്പനി ഉപഭോക്താക്കളുടെ സുരക്ഷക്ക് മുന്തിയ പരിഗണന നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

 
� Infomagic - All Rights Reserved.