ബിഎംഡബ്ലിയു സെഡ് 4 റോഡ്‌സ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍
April 12,2019 | 09:58:10 am

കൊച്ചി: ബിഎംഡബ്ലിയുവിന്റെ ഏറ്റവും പുതിയ വാഹനമായ സെഡ് 4 റോഡ്‌സ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍. എം സീരിസിലുള്ള കാര്‍ പെര്‍ഫോമന്‍സ് വാഹനമായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എസ് ഡ്രൈവ് 20 ഐ, എം 40 ഐ എന്നിങ്ങനെ രണ്ട് പതിപ്പുകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 6.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് നൂറിലെത്താന്‍ വാഹനത്തിന് സാധിക്കും. എസ് ഡ്രൈവ് 20 ഐയുടെ രണ്ട് ലിറ്റര്‍ ഇന്‍ലൈന്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 64,90,000 രൂപയാണ് എസ് ഡ്രൈവ് 20യുടെ എക്‌സ് ഷോറൂം വില. എം 40 ഐയ്ക്ക് 78,90,000 രൂപയും.

 
� Infomagic- All Rights Reserved.