വഞ്ചിയില്‍ സൂക്ഷിച്ച ചില്ലറത്തുട്ടുകള്‍ കൊണ്ട് ചേച്ചിക്ക് സ്വപ്ന സമ്മാനം നല്‍കിയ കുഞ്ഞനുജന്‍
November 06,2017 | 03:38:07 pm

പരസ്പരം അടിപിടി കൂടുന്ന സഹോദരീ സഹോദരന്‍മാര്‍ കണ്ട് പഠിക്കണം ഈ കുഞ്ഞനുജന്‍റെ ചേച്ചിയോടുള്ള സ്നേഹം. ജയ്പ്പൂരുകാരനായ ജെയ്ഷ് ചേച്ചിക്ക് ദീപാവലി സമ്മാനമായി നല്‍കിയത് ഒരു സ്കൂട്ടര്‍.
സ്കൂട്ടറിനായി പണം കണ്ടെത്തിയതാകട്ടെ നാളുകളായി വഞ്ചിയില്‍ സ്വരുപിച്ച നാണയത്തുട്ടുകള്‍ കൊണ്ടും. ദീപാവലി തലേന്നാണ് ചേച്ചിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാന്‍ ജെയ്ഷ് തീരുമാനിച്ചത്. വഞ്ചി പൊട്ടിച്ചെടുത്ത മു‍ഴുവന്‍ നാണയത്തുട്ടുകളുമെടുത്ത് ചേച്ചിയുമൊത്ത് വാഹനം വില്‍ക്കുന്ന കടയിലെത്തി.സ്ഥാപനം അടയ്ക്കുന്ന തിരക്കിലായിരുന്ന ജീവനക്കാരുടെ മുന്നിലേക്ക് ജെയ്ഷ് നാണയത്തുട്ടുകള്‍ നിരത്തി. നാണയത്തുട്ടുകള്‍ സ്വീകരിക്കാനാകില്ലെന്ന് ആദ്യം ജീവനക്കാര്‍ പറഞ്ഞെങ്കിലും ജെയ്ഷയുടെ ആവശ്യം കേട്ട് മനസലിഞ്ഞു. പിന്നീട് ജീവനക്കാരെല്ലാം ഒരുമിച്ചിരുന്ന് നാണയത്തുട്ടുകള്‍ എണ്ണിയെടുത്തു. 62000 രൂപയുടെ പുതു പുത്തന്‍ ഹോണ്ട സ്കൂട്ടറും വാങ്ങി ജെയ്ഷയും ചേച്ചിയും വീട്ടിലേക്ക് പോയി. മക്കളുടെ സ്നേഹത്തിന്‍റെ ആ‍ഴമറിഞ്ഞതിന്‍റെ സംതൃപ്തിയിലാണ് മാതാപിതാക്കള്‍.

 
� Infomagic - All Rights Reserved.