പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗണ്‍
December 15,2017 | 04:35:36 pm

പുതുവര്‍ഷത്തില്‍ ഫോക്സ്വാഗണ്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ജനുവരി ഒന്ന് മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് ഫോക്സ്വാഗണ്‍ പ്രഖ്യാപിച്ചു. കാറുകളില്‍ 20,000 രൂപ വരെയാണ് വിലവര്‍ധനവ് നടപ്പിലാക്കുക. ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാറുകളുടെ വില വര്‍ധിക്കാന്‍ കാരണമെന്ന് ഫോക്സ് വാഗണ്‍ അധികൃതര്‍ വ്യക്തമാക്കി. പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്, ടാറ്റ, ടൊയോട്ട, ഹോണ്ട, സ്കോഡ, ഇസുസു എന്നിവരാണ് ഇതുവരെ പ്രഖ്യാപിച്ചിരുന്നത്. നാല് ശതമാനം വരെയാണ് ഫോര്‍ഡ് കാറുകളുടെ വില വര്‍ധിപ്പിക്കുക. ഫിഗൊ ഹാച്ച്‌ബാക്കില്‍ 20,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്സ്വാഗണ്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം എന്‍ഡവര്‍ എസ് യു വിയില്‍ 1.2 ലക്ഷം രൂപ വരെ ഫോര്‍ഡ് വില വര്‍ധിപ്പിക്കും. പുതിയതായി വിപണിയില്‍ എത്തിയ ഇക്കോസ്പോര്‍ട് ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ 30,000 രൂപയും, കോമ്ബാക്‌ട് സെഡാന്‍ ആസ്പൈറില്‍ 25,000 രൂപയും വില വര്‍ധിക്കുമെന്നാണ് സൂചന.

 
� Infomagic - All Rights Reserved.