അപകടസാധ്യത തിരിച്ചറിഞ്ഞ് വാഹനം സ്വയം നില്‍ക്കും; പുതിയ സാങ്കേതിക വിദ്യ ഉറപ്പുവരുത്താന്‍ ഇന്ത്യ
September 08,2018 | 04:09:18 pm

ദില്ലി: ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന പുതിയ വാഹനങ്ങളില്‍ അഡ്വാന്‍ഡ്‌സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയവും, വാഹന നിര്‍മ്മാതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

സുരക്ഷ മുന്‍നിര്‍ത്തി വാഹനങ്ങളില്‍ നിര്‍മ്മിത ബുദ്ധിയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത ബ്രേക്കുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. പുതിയ തീരുമാനത്തോടെ 2022 -നകം വിപണിയില്‍ എത്തുന്ന മുഴുവന്‍ വാഹനങ്ങളിലും സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം നടപ്പാക്കും. ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുക. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ട്രാക്ഷന്‍ കണ്‍ട്രോള്‍), ഓട്ടോണമസ് ബ്രേക്കിംഗ് സംവിധാനം, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ലെയ്ന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സജ്ജീകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം. ഇവ വാഹനങ്ങളുടെ സുരക്ഷ പതിന്മടങ്ങ് വര്‍ധിപ്പിക്കും.

ഇന്ത്യയില്‍ പ്രതിവര്‍ഷം രണ്ടുലക്ഷത്തോളം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. കൃത്യസമയത്ത് ബ്രേക്ക് പ്രയോഗിക്കുന്നതിലുള്ള പാകപ്പിഴവുകളാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. നിലവില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സും സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയും മാത്രമാണ് ഇന്ത്യന്‍ വാഹനങ്ങളില്‍ ഈ സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്.

 
Related News
� Infomagic - All Rights Reserved.