ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് പുതിയ പതിപ്പുകള്‍ ഇന്നെത്തും
October 10,2018 | 01:52:51 pm

ബജറ്റ് വിലയില്‍ മികച്ച സൗകര്യവുമായെത്തിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് വാഹനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്നെത്തും. ആദ്യ തലമുറയില്‍ നിന്ന് പ്രകടമായ മാറ്റങ്ങളുമായാണ് പുതിയ പതിപ്പെത്തുന്നത്. പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ബംബര്‍, പുതിയ ഗ്രില്‍, പുതിയ അലോയ് വീലുകള്‍, മിററില്‍ ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവയെല്ലാം പുതിയ പതിപ്പില്‍ ഇടംനേടിയിട്ടുണ്ട്. സണ്‍സ്റ്റോണ്‍ ബ്രൗണ്‍, ആംമ്പെര്‍ ഓറഞ്ച് എന്നീ രണ്ട് പുതിയ നിറങ്ങളിലും ഇവ വിപണിയില്‍ ലഭ്യമാണ്. പവര്‍ സ്റ്റിയറിങ്, മൊബൈല്‍ ഡോക്കിങ് സിസ്റ്റം, യുഎസ്ബി പോര്‍ട്ട്, പവര്‍ വിന്‍ഡോ,റീ ഡിസൈന്‍ ചെയ്ത ഡാഷ്ബോര്‍ഡില്‍ 6.75 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങി നിരവധി സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 78 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് 2018 ഗോ, ഗോ പ്ലസിനും കരുത്തേകുക. ഗോയ്ക്ക് 3.38 ലക്ഷം മുതല്‍ 4.41 ലക്ഷം രൂപ വരെയും ഗോ പ്ലസിന് 3.95 ലക്ഷം മുതല്‍ 5.25 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

 

 
� Infomagic- All Rights Reserved.