കയറ്റുമതി ചെയ്ത ഇക്കോസ്‌പോര്‍ട്ടുകളെ തിരിച്ചുവിളിച്ച് ഫോര്‍ഡ്
October 10,2018 | 01:18:59 pm

ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത ഇക്കോസ്‌പോര്‍ട്ട് കാറുകളെ തിരിച്ചുവിളിച്ച് ഫോര്‍ഡ്. ലോവര്‍ ആമിലെ വെല്‍ഡില്‍ തകരാര്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് കാറുകളെ തിരിച്ചുവിളിക്കുന്നത്. ഗൗരവമുള്ള തകരാറായതിനാല്‍ ഷോറൂമില്‍ എത്തിച്ചുതന്നെ സര്‍വീസ് നടത്തണമെന്നാണ് കമ്പനി നിര്‍ദേശം. വെല്‍ഡിങ്ങില്‍ തകരാര്‍ ഉണ്ടായാല്‍ അത് ടയറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. 2017 മെയ് രണ്ട് മുതല്‍ 2017 ജൂണ്‍ 10 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്ത വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.

 
� Infomagic- All Rights Reserved.