വേനലില്‍ ചൂടിനെ തുരത്താന്‍ ഫെഹറിന്റെ ഹെല്‍മറ്റ്
September 08,2018 | 11:49:09 am

ട്രാഫിക്ക് പോലീസിനെ പേടിച്ച് ഹെല്‍മറ്റ് വെക്കുന്നവരാണ് പലരും. കാരണം മറ്റൊന്നുമല്ല ചൂടുകാലത്ത് ഹെല്‍മറ്റിനകത്തെ ചൂട്കൂടി താങ്ങാനുള്ള മടി. എന്നാല്‍ ഏത് വേനലിലും തല തണുക്കുന്ന ഹെല്‍മറ്റും വിപണിയിലെത്തിയിട്ടുണ്ട്. ഫെഹര്‍ എന്ന കമ്പനിയുടേതാണ് ഈ എസി ഹെല്‍മറ്റ്.

1450 ഗ്രാം ഭാരമുള്ള ഈ ഹെല്‍മറ്റിന്റെ വില 42000 രൂപയാണ്എയര്‍ കണ്ടീഷനിങ് സംവിധാനം ഉപയോഗിച്ചാണ് എസിഎച്ച് വണ്‍ എന്ന ഹെല്‍മറ്റ് നിര്‍മിച്ചിരിക്കുന്നത്. റോള്‍സ് റോയ്‌സ്,ഫെരാരി അടക്കമുള്ള ആഡംബര കാറുകളിലെ സീറ്റില്‍ ഉപയോഗിക്കുന്ന തെര്‍മോ ഇലക്ട്രിക് ടെക്‌നോളജിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.

ഹെല്‍മെറ്റില്‍ വെള്ളം നിറക്കുകയും ചാര്‍ജ് ചെയ്യുകയും ചെയ്താണ് ഉപയോഗം. ബൈക്കിന്റെ ബാറ്ററിയില്‍ നിന്നുള്ള പവറാണ് ഹെല്‍മെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. എക്സ്റ്റേണല്‍ ബാറ്ററി പാക്കും ഇതിനായി ഉപയോഗിക്കാം. 3000 എംഎഎച്ച് ബാറ്ററി പാക്ക് ഉപയോഗിച്ചാല്‍ രണ്ട് മണിക്കൂര്‍ ഹെല്‍മെറ്റില്‍ എസി പ്രവര്‍ത്തിപ്പിക്കാനാകും.

 
� Infomagic- All Rights Reserved.