ഇക്കോസ്‌പോര്‍ട്ട് ടൈറ്റാനിയം എസ് ഈ മാസം വിപണിയില്‍
May 14,2018 | 01:58:33 pm

വിപണിയിലെത്തി നാളുകള്‍ക്കകം തന്നെ ഉപഭോക്താക്കളുടെ ഇഷടവാഹനമായി മാറിയ ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പ് ഈ മാസം വിപണിയിലെത്തും. ഇക്കോസ്‌പോര്‍ട്ട് ടൈറ്റാനിയം എസ് ആണ് വിപണിയിലേക്കിറങ്ങുന്നത്. അകത്തും പുറത്തുമായി ഒരുക്കിയിട്ടുള്ള പുതിയ ഫീച്ചറുകള്‍ക്കൊപ്പം ഇക്കോസ്‌പോര്‍ട്ടിന്റെ തനത് കരുത്തന്‍ ലുക്ക് ഒട്ടും കൈമോശം വരാതെ തന്നെയാണ് പുതിയ പതിപ്പിനെ ഫോര്‍ഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനില്‍ എത്തുന്ന ടൈറ്റാനിയം എസ്, 125 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഇതിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും വാഹനം എത്തിന്നുണ്ട്. ഡീസല്‍ എഞ്ചിന് പരമാവധി 98.5 ബിഎച്ച്പി കരുത്തും 205 എന്‍എം ടോര്‍ക്കും ഉണ്ട്. ഇക്കോസ്‌പോര്ട്ട് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേതമായ ഇത് യാത്രാ സുഖത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തന്നെയാണ്. സസ്‌പെന്‍ഷനും സ്റ്റിയറിംഗുമെല്ലാം കൂടുതല്‍ കാര്യക്ഷമമാക്കിക്കൊണ്ടാണ് പുതിയ പതിപ്പ് എത്തുന്നതും. പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ്, എച്ച്‌ഐഡി ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, 6 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫ്രണ്ട് ഫുള്‍ കണ്‍സോള്‍ തുടങ്ങി നിരവധി സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊണ്ടാണ് വാഹനം വിപണിയിലെത്തുന്നത്. പെട്രോള്‍ വേരിയന്റിന് 9.55 ലക്ഷം മുതലും ഡീസല്‍ പതിപ്പിന് 10.5 ലക്ഷം മുതലുമാണ് വില ആരംഭിക്കുന്നത്.

 
Related News
� Infomagic - All Rights Reserved.