ഇ​ല​ക്​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന ന​ഗ​ര​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര​സ​ഹാ​യം
November 06,2017 | 01:50:03 pm

പൊ​തു​ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഇ​ലക്‌ട്രിക് വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന ന​ഗ​ര​ങ്ങ​ള്‍ക്ക് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നു. ഇ​തി​നാ​യി പ​ത്ത് ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫെ​യിം ഇ​ന്ത്യ പ​ദ്ധ​തി​യ​നു​സ​രി​ച്ചാ​ണ് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ഇ​ലക്‌ട്രിക് വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ തോ​തി​ലു​ള്ള വ്യാ​പ​ന​ത്തി​ന് പു​തി​യ തീ​രു​മാ​നം കാ​ര​ണ​മാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ. പൊ​തു ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഇ​ലക്‌ട്രിക് വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലെ വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും മു​നി​സി​പ്പ​ല്‍ കോ​ര്‍പ്പ​റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​മാ​ണ് ഘ​ന​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ലക്‌ട്രിക് ബ​സു​ക​ള്‍, ഇ​ലക്‌ട്രിക് നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍, പാ​സ​ഞ്ച​ര്‍ കാ​റു​ക​ള്‍, ഇ​ലക്‌ട്രിക് മൂ​ന്നു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക.

2011ലെ ​സെ​ന്‍സ​സ് പ്ര​കാ​രം പ​ത്ത് ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ജ​ന​സം​ഖ്യ​യു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഓ​രോ ന​ഗ​ര​ത്തി​നും 105 കോ​ടി രൂ​പ വ​രെ ഫ​ണ്ട് അ​നു​വ​ദി​ക്കും. ഇ​ലക്‌ട്രിക് ബ​സു​ക​ള്‍ (പ​ര​മാ​വ​ധി ഒ​രു ന​ഗ​ര​ത്തി​ല്‍ 100 ബ​സു​ക​ള്‍), ഇ​ലക്‌ട്രിക് നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍, പാ​സ​ഞ്ച​ര്‍ കാ​റു​ക​ള്‍, ഇ​ലക്‌ട്രിക് മൂ​ന്നു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം ത​ന്നെ ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കും. വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തു കൂ​ടാ​തെ ചാ​ര്‍ജി​ങ് സം​ബ​ന്ധ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് 15 കോ​ടി രൂ​പ വ​രെ ഓ​രോ ന​ഗ​ര​ത്തി​നും വേ​റെ​യും തു​ക അ​നു​വ​ദി​ക്കും. ന​ഗ​ര​ത്തി​ലെ ജ​ന​സം​ഖ്യ, ശ​രാ​ശ​രി മ​ലി​നീ​ക​ര​ണ തോ​ത്, ര​ജി​സ്റ്റ​ര്‍ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം, സ്വ​ച്ഛ​താ അ​ഭി​യാ​ന്‍ റാ​ങ്കി​ങ്, നി​ര്‍ദ്ദി​ഷ്ട സ്മാ​ര്‍ട്ട് സി​റ്റി ന​ഗ​ര​മാ​ണോ തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ന​ഗ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

 
� Infomagic - All Rights Reserved.