എബിഎസ് കരുത്തില്‍ ഗൂര്‍ഖ എത്തുന്നു
April 13,2019 | 12:43:36 pm

ഫോഴ്‌സിന്റെ കരുത്തന്‍ എസ്‌യുവി ഗൂര്‍ഖ എബിഎസ് സുരക്ഷയില്‍ എത്തുന്നു. എബിഎസ് ഇല്ലാത്ത ഗൂര്‍ഖയേക്കാള്‍ ഏകദേശം 30000 രൂപയോളം കൂടുതലാണ് പുതിയ പതിപ്പിന്. 3 ഡോര്‍, 5 ഡോര്‍ വിഭാഗങ്ങളിലായി എക്‌സ്‌പ്ലോറര്‍, എക്‌സ്ട്രീം, എക്‌സ്‌പെഡിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായാണ് വാഹനം വിപണിയിലെത്തുന്നത്. ത്രീ ഡോര്‍ എക്‌സ്‌പ്ലോറര്‍, 5 ഡോര്‍ എക്‌സ്‌പ്ലോറര്‍, ത്രീ ഡോര്‍ എക്‌സ്ട്രീം എന്നിവയിലാണ് എബിഎസ് സുരക്ഷാ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 140 ബിഎച്ച്പി പവറും 321 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എക്സ്ട്രീമിന് കരുത്തേകുന്നത്. എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോറര്‍ എന്നീ വകഭേദങ്ങളിലും 85 എച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകുന്ന 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. ത്രീ ഡോര്‍ എക്‌സ്‌പ്ലോററിന് 11.05 ലക്ഷവും 5 ഡോര്‍ എക്‌സ്‌പ്ലോററിന് 12.55 ലക്ഷവും ത്രീ ഡോര്‍ എക്‌സ്ട്രീമിന് 13.30 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

 

 
� Infomagic- All Rights Reserved.