ഹീറോ എസ്‌ക്പ്ലസ് 200 അടുത്ത വര്‍ഷം വിപണിയിലെത്തും
November 08,2018 | 11:22:50 am

ഹീറോയുടെ പുത്തന്‍ വാഹനം എക്‌സ്പ്ലസ് 200 അടുത്ത വര്‍ഷം വിപണിയിലെത്തും. ടൂറര്‍ വിഭാഗത്തിലാണ് വാഹനം നിരത്തിലെത്തുന്നത്. റെട്രോ ഡിസൈനിലാണ് ഈ ടൂറര്‍ നിരത്തിലെത്തുന്നത്. മുമ്പ് നിരത്തിലുണ്ടായിരുന്ന ഇംപള്‍സിനോട് സാമ്യമുള്ള രൂപമായാണ് എക്‌സ്പ്ലസ് എത്തുന്നത്. എക്സ്പള്‍സ് 200 ടിക്ക്, 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുക. 18 ബി.എച്ച്.പി പവറും 17 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

 

 
� Infomagic- All Rights Reserved.