ഹോണ്ട ഇന്ത്യ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നു
April 15,2019 | 02:45:57 pm


ദില്ലി:വാഹനനിര്‍മാതാക്കളായ ഹോണ്ട ഇന്ത്യ ഉത്പാദനം വെട്ടികുറയ്ക്കുന്നു. ഏപ്രില്‍ - ജൂണ്‍ ത്രൈമാസത്തില്‍ ഉത്പാദനം 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ 18 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ആദ്യമായാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനമെടുക്കുന്നത്. ഇന്ത്യന്‍ വാഹനവിപണിയിലെ വന്‍ ഇടിവാണ് തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഓട്ടോമൊബൈല്‍ ഫൈനാന്‍സിംഗ് മേഖലയിലെ തളര്‍ച്ചയും വില്‍പ്പനയെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നേരത്തെ സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്‌സ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ടൂ വീലര്‍ വിപണി വലിയ തളര്‍ച്ച നേരിടുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് വില്പന കുറയുന്നത്. പെട്രോള്‍ വിലയിലെ വര്‍ധന, ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ചെലവുകളില്‍ ഉണ്ടായ വര്‍ധന തുടങ്ങിയ ഘടകങ്ങളാണ് ടൂ വീലര്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചത്.

 

 
� Infomagic- All Rights Reserved.