ഹോണ്ട കാറുകളുടെ വില കൂടും
July 10,2018 | 12:44:08 pm


ഹോണ്ട കാര്‍സ് ഇന്ത്യ വിവിധ മോഡലുകള്‍ക്ക് 10,000 രൂപ മുതല്‍ 35,000 വരെ വിലവര്‍ധന പ്രഖ്യാപിച്ചു. പുതിയ വില ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിലാകും. നിര്‍മാണച്ചെലവിലും എക്സൈസ് ഡ്യൂട്ടിയിലുമുണ്ടായ വര്‍ധനവാണ് വില കൂട്ടാന്‍ പ്രേരിപ്പിച്ചതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറഞ്ഞു.

വില്‍പ്പനയിലുണ്ടായ കുറവ് പരിഹരിച്ച് മുന്നേറുകയാണ് ഇപ്പോള്‍ ഹോണ്ട. മേയ് മാസം 41 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ജപ്പാന്‍ വാഹനനിര്‍മാതാക്കള്‍ നേടിയത്. 15,864 വാഹനങ്ങള്‍ മേയില്‍ വില്‍പ്പന നടത്തി. മേയ് 16 നു വിപണിയിലെത്തിയ രണ്ടാം തലമുറ അമെയ്സാണ് ഹോണ്ടയുടെ വില്‍പ്പന ഗ്രാഫ് ഉയര്‍ത്തിയത്. അമെയ്സ് 9,789 യൂണിറ്റാണ് മേയ് മാസം വില്‍പ്പന നടന്നത്. നിലവില്‍ കമ്പനിയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് സബ് കോംപാക്ട് സെഡാനായ അമെയ്സ്. മാരുതി ഡിസയറിനോടാണ് അമെയ്സ് മത്സരിക്കുന്നത്.

 
Related News
� Infomagic - All Rights Reserved.