2018 ഹോണ്ട ഡിയോ വിപണിയില്‍
May 09,2018 | 03:56:09 pm

2018 ഹോണ്ട ഡിയോ ഇന്ത്യയില്‍ അവതരിച്ചു. 2018 ഡിയോയ്ക്ക് 50,296 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. 51,292 രൂപയാണ് ഡിയോ STD വകഭേദത്തിന്റെ വില. ഇതോടൊപ്പം, 53,292 രൂപ വിലയില്‍ ഹോണ്ട ഡിയോ DLX വകഭേദവും വിപണിയില്‍ ലഭ്യമാണ്. വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

പുതിയ നിറങ്ങളും ഫീച്ചറുകളുമായിയാണ് 2018 ഹോണ്ട ഡിയോ എത്തുന്നത്. യമഹ സൈനസ് റെയ് Z, ടിവിഎസ് എന്‍ടോര്‍ഖ്, ഹീറോ ഡ്യുവറ്റ് എന്നിവരാണ് വിപണിയില്‍ ഹോണ്ട ഡിയോയുടെ മുഖ്യ എതിരാളികള്‍. പുതിയ ബോഡി ഗ്രാഫിക്‌സും, സ്വര്‍ണ നിറത്തിലുള്ള റിമ്മുകളും, ബോഡി നിറത്തിലുള്ള ഗ്രാബ് റെയിലുകളും ഡിയോയുടെ വിശേഷങ്ങളാണ്. പരിഷ്‌കരിച്ച കുറെ ഫീച്ചറുകളും ഡിയോയില്‍ കാണാം. 

ഡാസില്‍ യെല്ലോ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക് എന്നീ നിറങ്ങളില്‍ 2018 ഹോണ്ട ഡിയോ ലഭ്യമാണ്. 103.19 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് 2018 ഹോണ്ട ഡിയോയുടെ ഒരുക്കം. എഞ്ചിന് പരമാവധി 8 bhp കരുത്തും 8.91 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. വി-മാറ്റിക് ട്രാന്‍സ്മിഷനാണ് സ്‌കൂട്ടറില്‍. സ്‌കൂട്ടറിന്റെ പരമാവധി വേഗത 83 കിലോമീറ്ററാണ. സിബിഎസ് പിന്തുണയോടെയുള്ള ഡ്രം ബ്രേക്കുകളാണ് സ്‌കൂട്ടറിന് മുന്നിലും പിന്നിലും.

 
Related News
� Infomagic - All Rights Reserved.