പ്രതിസന്ധി രൂക്ഷം; ഉല്‍പാദനം കുറയ്ക്കാനൊരുങ്ങി ഹോണ്ട
April 16,2019 | 04:30:32 pm

ഉല്‍പാദനം കുറയ്ക്കാനൊരുങ്ങി ഹോണ്ട. 15 മുതല്‍ 20 ശതമാനം വരെ ഉല്‍പാദനം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇരുചക്ര വാഹനങ്ങളുടെ ഡിമാന്റില്‍ വന്‍ ഇടിവുണ്ടായതാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഹോണ്ടയ്ക്ക് ഉല്‍പാദനം കുറയ്‌ക്കേണ്ടി വരുന്നത്. പെട്രോള്‍ വിലയിലെ വര്‍ധന, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ചെലവുകളില്‍ ഉണ്ടായ വര്‍ധന തുടങ്ങിയ ഘടകങ്ങളാണ് ടൂ വീലര്‍ വില്‍പനയെ പ്രതികൂലമായി ബാധിച്ചത്. ഇതിന് പുറമെ ഓട്ടോമൊബൈല്‍ ഫൈനാന്‍സിംഗ് മേഖലയിലെ തളര്‍ച്ചയും വില്‍പ്പനയെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലുണ്ടായ രൂക്ഷമായ പ്രതിസന്ധിയും ഇക്കാര്യത്തില്‍ കമ്പനിക്ക് പ്രതികൂല അന്തരീക്ഷം സൃഷ്ടിച്ചതായി വ്യക്തമാക്കുന്നുണ്ട്. കാര്‍ഷിക ഗ്രാമങ്ങളിലാണ് ഇരുചക്രവാഹനങ്ങള്‍ക്ക് ഡിമാന്റ് അധികവും കുറഞ്ഞിട്ടുള്ളത്.

 

 
� Infomagic- All Rights Reserved.