ഒറ്റ ചാര്‍ജില്‍ 470 കിലോമീറ്റര്‍; ഹ്യൂണ്ടായ് കോന ഇന്ത്യയിലേക്കെത്തുന്നു
October 11,2018 | 04:02:41 pm

വൈദ്യുതി വാഹനങ്ങളുടെ വിപണിയിലേക്ക് പുത്തന്‍ താരം എത്തുന്നു. ഹ്യുണ്ടായ് കോനയാണ് അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയിലേക്കെത്താനൊരുങ്ങുന്നത്. കോന ഇന്ത്യയില്‍ എത്തുന്നത് സ്റ്റാന്‍ഡേര്‍ഡ്, എക്സ്റ്റന്‍ഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാന്‍ഡേര്‍ഡ് വകഭേദം ഒറ്റചാര്‍ജില്‍ 300 കിലോ മീറ്റര്‍ ദൂരവും എക്സ്റ്റന്‍ഡ് 470 കിലോ മീറ്റര്‍ ദൂരം ഒറ്റചാര്‍ജില്‍ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്യുവികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത്. ഗ്രില്ലിന്റെ ഡിസൈന്‍ അല്‍പം വ്യത്യസ്തമാണ്. മുന്‍വശത്താണ് ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്. ആറ് മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ആകും. സ്റ്റാന്‍ഡേര്‍ഡ് കോനയില്‍ 39.2 കെഡബ്ല്യൂഎച്ച് ബാറ്ററിയും 99 കെഡ്ബ്ല്യൂ ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത് സെക്കന്‍ഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 എംപിഎച്ച് വേഗതയിലെത്തും.

 
� Infomagic- All Rights Reserved.