ഹ്യൂണ്ടായ് മാര്‍ച്ച് മാസ ഓഫറുകള്‍ അവതരിപ്പിച്ചു
March 11,2019 | 10:52:42 am

മാര്‍ച്ച് മാസ ഓഫറുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായ്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ വാഹനങ്ങള്‍ക്ക് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സാന്‍ട്രോ, ഗ്രാന്‍ഡ് ഐ 10, എക്സ്സെന്റ്, ഐ 20, വെര്‍ണ, എലന്തറ, ടക്സണ്‍ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഹ്യൂണ്ടായി ഗ്രാന്‍ഡ് ഐ 10, ഇലന്‍ട്ര, ടക്സണ്‍ 80,000 രൂപ വരെയാണ് ആനുകൂല്യം നല്‍കുന്നത്. ഹ്യൂണ്ടായ് വെര്‍ണയ്ക്ക് 45,000 രൂപയും, ഹ്യൂണ്ടായ് i20, i20 ആക്റ്റീവ് എന്നീ മോഡലുകള്‍ക്ക് 25,000 രൂപയും. സാന്‍ട്രേയ്ക്ക് 20,000 രൂപയുമാണ് ആനുകൂല്യം നല്‍കുന്നത്. 2018 മോഡല്‍ വാഹനങ്ങള്‍ വിറ്റഴിക്കാനും പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനും വേണ്ടിയാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 
� Infomagic- All Rights Reserved.