ഇന്‍ഡസില്‍ നിന്ന് ഇനി വാഹനം വാടകയ്ക്കും
November 06,2018 | 11:58:03 am

മാരുതിയുടെ പ്രധാന ഡീലര്‍ഷിപ്പായ ഇന്‍ഡസ് മോട്ടോഴ്‌സില്‍ നിന്ന് ഇനി മുതല്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാം. ഇന്‍ഡസ് ഗോ എന്ന പേരില്‍ കമ്പനി റെന്റ് എ കാര്‍ സേവനം ആരംഭിച്ചുകഴിഞ്ഞു. പ്രവാസികളെയും സംരംഭകരെയും ലക്ഷ്യം വെച്ചാണ് ഇന്‍ഡ്‌സ് പുതിയ ഉദ്യമത്തിനായി ഇറങ്ങിത്തിരിക്കുന്നത്. മാരുതി ഓള്‍ട്ടോ മുതല്‍ ബെന്‍സ് വരെ 24 വിഭാഗങ്ങളില്‍ വാഹനങ്ങള്‍ സജ്ജമാക്കിയാണ് പ്രവര്‍ത്തനം. കേരളത്തിലെ ആദ്യ സംയോജിത അംഗീകൃത റെന്റ് എ കാര്‍ സര്‍വീസാണ് ഇത്. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ മാത്രമായിരിക്കും ഇന്‍ഡസ് ഗോ പ്രവര്‍ത്തനം സജ്ജമാക്കുക. ഉപഭോക്താക്കള്‍ക്ക് മാസ, ദിവസ വാടകയ്ക്ക് വാഹനം ലഭ്യമാക്കിക്കൊണ്ടാണ് പ്രവര്‍ത്തനം. ഓണ്‍ലൈന്‍ വഴി വാഹനം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 
� Infomagic- All Rights Reserved.