ഇന്നോവ ക്രിസ്റ്റയെ തിരികെ വിളിച്ചു
July 11,2018 | 10:26:12 am


ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ തിരിച്ചുവിളിച്ചു. ഫ്യുവല്‍ ഹോസിന്റെ തകരാര്‍ പരിഹരിക്കുന്നതിനായാണ് തിരിച്ചുവിളി. 2628 വാഹനങ്ങള്‍ക്കാണ് ഇത് ബാധകം. സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ടയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്നതും 2016 ജൂലൈ 18 നും 2018 മാര്‍ച്ച് 22 നും ഇടയില്‍ നിര്‍മിച്ചതുമായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ക്കാണ് തകരാറുള്ളതായി കമ്പനി കണ്ടെത്തിയത്. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി വിവരം ധരിപ്പിച്ച് ,അവരുടെ തൊട്ടടുത്തുള്ള സര്‍വീസ് സെന്ററില്‍ വച്ച് സൌജന്യമായി തകരാര്‍ പരിഹരിച്ചുനല്‍കും. ഈ വര്‍ഷം രണ്ടാം വട്ടമാണ് ടൊയോട്ട തിരിച്ചുവിളി നടത്തുന്നത്. വയറിങ് തകരാറുമായി ബന്ധപ്പെട്ട് മേയ് മാസം ഇന്നോവ ക്രിസ്റ്റയെ കമ്പനി തിരിച്ചുവിളിച്ചിരുന്നു.

 
� Infomagic - All Rights Reserved.