പ്രളയത്തില്‍ കേടായ വാഹനങ്ങള്‍ക്കായി പിയാജിയോയുടെ സര്‍വീസ് ക്യാമ്പുകള്‍
September 13,2018 | 02:38:42 pm


കൊച്ചി: പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച പിയാജിയോ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പിയാജിയോ സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മോട്ടോര്‍സൈക്കിളുകളും നാലുചക്ര വാഹനങ്ങളും ഉള്‍പ്പെടെയുള്ളവയാണ് നന്നാക്കിയെടുക്കുക. സെപ്തംബര്‍ 15 വരെയാണ് ക്യാമ്പ് നടത്തുക. പിയാജിയോയുടെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുള്ള ഷോറൂമുകളിലും സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

വിദഗ്ധ ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വീസ് നടത്തുക. വാഹനങ്ങള്‍ കമ്പനി ചെലവില്‍ തന്നെ ക്യാമ്പിലെത്തിക്കും. ഓയില്‍ ഫില്‍റ്റര്‍ സൗജന്യമായി ലഭ്യമാക്കുകയും ഓയില്‍ മാറ്റുന്നതിനും കേടായ സ്‌പെയര്‍പാര്‍ട്‌സുകള്‍ക്ക് പകരം പുതിയവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് പിയാജിയോ വെഹിക്കിള്‍ക്ക് എംഡി ഡിയാഗ്രോ ഗ്രഫി അറിയിച്ചു.

 
� Infomagic- All Rights Reserved.