ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് എത്തുന്നു
April 12,2019 | 01:24:59 pm

റെനോ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് എത്തുന്നു. വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16ന് ഷാങ്ഹായ് മോട്ടോര്‍ഷോയില്‍ നടക്കും. ഇലക്ട്രിക് പതിപ്പ് ആദ്യം ചൈനയിലും പിന്നീട് ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുമെന്നാണ് വിവരം. ക്വിഡ് ഇപ്പോള്‍ ഉപയോഗിക്കുന്ന സി.എം.എഫ്-എ പ്ലാറ്റ് ഫോമില്‍ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ക്വിഡിന്റെ രൂപഭാവങ്ങളില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയായിരിക്കും ഇലക്ട്രിക് ക്വിഡും എത്തുക. ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. പാര്‍ക്കിങ് സെന്‍സറുകള്‍, മള്‍ട്ടിമീഡിയ സെന്‍ട്രല്‍ കണ്‍സോള്‍, ജിപിഎസ്, നാല് ഡോറുകളിലും ഇലക്ട്രിക് പവര്‍ വിന്‍ഡോകള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും വാഹനത്തിലുണ്ടാകും. വാഹനം ഈ വര്‍ഷം തന്നെ ചൈനീസ് വിപണിയില്‍ വില്പനയ്‌ക്കെത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

 
� Infomagic- All Rights Reserved.