ഫോർച്യൂണറിനു പകരക്കാരനുമായി മഹീന്ദ്ര
November 06,2018 | 04:05:14 pm

ടോയോട്ട ഫോർച്യൂണറിനു പകരക്കാരനുമായി മഹീന്ദ്ര​​. വൈ 400 എന്ന കോഡ്​ നാമത്തിൽ വികസിപ്പിക്കുന്ന എസ്​.യു.വി ഫോർച്യൂണറിനെ ലക്ഷ്യമിട്ടാണ്​ കമ്പനി പുറത്തിറക്കുന്നത്​. അൾട്യൂറാസ് ജി 4​​ എന്നാണ് മഹീന്ദ്രയുടെ​ പുതിയ ഏഴ്​ സീറ്റർ എസ്​.യു.വിയുടെ പേര്​. നവംബർ 24ന്​ അൾട്യൂറാസ്​​ ഇന്ത്യൻ വിപണിയിലെത്തും.

എക്​സ്​.യു.വി 500ന്​ മുകളിലായിരിക്കും അൾട്യുറാസി​​​ൻ്റെ സ്ഥാനം. രണ്ട്​ വേരിയൻറ്​കളിൽ എസ്​.യു.വി വിപണിയിലെത്തും. രണ്ട്​ വീൽ, നാല്​ വീൽ ഡ്രൈവ്​ ഒാപ്​ഷനുകളിലായിരിക്കും അൾട്യുറാസ് എത്തും. 2.2 ലിറ്റർ ഡീസൽ എൻജിൻ കരുത്തേകും. 180.5 ബി.എച്ച്​.പിയാണ്​ പരമാവധി പവർ 450 എൻ.എമ്മാണ്​ ടോർക്ക്​. മാനുവൽ ട്രാൻസ്​മിഷൻ ഉണ്ടാവില്ലെന്നാണ്​ സൂചന. 7 സ്​പീഡ്​ ഒാട്ടോമാറ്റിക്കായിരിക്കും ട്രാൻസ്​മിഷൻ.

വലിയ ടച്ച്​ സ്​ക്രീൻ, സൺറൂഫ്​, നാപ ലെതർ അപ്​ഹോളിസ്​റ്ററി, വെൻ്റിറ്റഡ്​ സീറ്റ്​, ഇലക്​ട്രോണിക്​ പാർക്കിങ്​ ബ്രേക്ക്​ തുടങ്ങി പ്രത്യേകതകൾ നിരവധിയാണ്​. 30 ലക്ഷം വരെയായിരിക്കും പരമാവധി. 

 
Related News
� Infomagic - All Rights Reserved.