ബ്ലേസോ എക്‌സ്; ട്രക്ക് വിപണിയിലെ മഹീന്ദ്രയുടെ പുതിയ വജ്രായുധം
November 06,2018 | 12:44:22 pm

ട്രക്ക് വിപണിയില്‍ പുതിയ അവതാരവുമായി മഹീന്ദ്ര. ഹെവി കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ നിലവിലുള്ള ബ്ലേസോ ട്രക്കിനെ പരിഷ്‌കരിച്ചാണ് മഹീന്ദ്ര ബ്ലേസോ എക്‌സ് വിപണിയിലെത്തിക്കുന്നത്. മൈലേജിലെ ഉയര്‍ച്ച തന്നെയാണ് ബ്ലേസോ എക്‌സിന്റെ പ്രധാന സവിശേഷത. ഫ്യൂവല്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യയാണ് ഇതിനായി കമ്പനി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഹൊളേജ്, ട്രാക്ടര്‍, ട്രെയിലര്‍, ടിപ്പര്‍ തുടങ്ങി വിവിധ വകഭേദങ്ങളില്‍ ബ്ലേസോ എക്‌സ് വിപണിയിലെത്തും. ഇതിന് പുറമെ ഇന്ത്യയിലുടനീളം പുതിയ നിരവധി സര്‍വീസ് സെന്ററുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വാഹനത്തിന് ലഭിക്കുന്ന റോഡ്‌സൈഡ് അസിസ്റ്റന്‍സും മികച്ചതായിരിക്കും.

 
� Infomagic- All Rights Reserved.