മഹീന്ദ്ര വാഹനങ്ങൾ കമ്പനി ഇനി വാടകക്കും നൽകും
October 11,2018 | 11:32:52 am

മഹീന്ദ്രയുടെ വാഹനങ്ങൾ ഇനി മുതൽ കമ്പനിയിൽ നിന്ന് നേരിട്ട് മാസ വാടകക്ക് ലഭിക്കും. അഞ്ചു വര്ഷം വരെയാണ് കാലാവധി. അഞ്ചു വര്ഷം വരെയാണ് കാലാവധി. പാസഞ്ചർ/ ചരക്ക് വാഹനങ്ങൾ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് സ്വന്താമാക്കാമെന്നു കമ്പനി വ്യക്തമാക്കുന്നത്. 

എസ്.യു.വിയുടെ പ്രാഥമിക പതിപ്പായ കെയുവി 100, സ്പോർട്സ് യൂട്ടിലിറ്റി വാഹനമായ ടിയുവി 300, എസ്യുവി സ്‌കോർപ്പിയോ, ചരക്ക് വാഹനമായ മാറാസോ, ഏക്സ്യു വി 500 തുടങ്ങിയവയാണ് മാസ വാടകക്ക് നൽകുന്നത്.

കെയുവി 500 നു മാസം 13,499 രൂപയും ഏക്സ്യു വി 500നു മാസം 32,999 രൂപയുമാണ് വാടക. പദ്ധതി ബുധനാഴ്ച മുതൽ ആരംഭിച്ചതായി കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു. ദൽഹി, മുംബൈ, ബംഗളുരു, പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.

 
� Infomagic- All Rights Reserved.