മരാസോയുടെ നിര്‍മാണം കാല്‍ ലക്ഷം യൂണിറ്റ് പിന്നിട്ടു
April 12,2019 | 10:45:52 am

കാല്‍ ലക്ഷം യൂണിറ്റ് നിര്‍മാണം പിന്നിട്ട് മഹീന്ദ്രയുടെ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ മരാസോ. ഗ്ലോബര്‍ എന്‍ സി എ പി പരീക്ഷയില്‍ സുരക്ഷയ്ക്ക് നാലു നക്ഷത്ര റേറ്റിങ് നേടി 2018 സെപ്റ്റംബര്‍ മൂന്നിനായിരുന്നു മരാസൊ വിപണിയില്‍ എത്തിയത്. നാല് വകഭേദങ്ങളിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. എം ടു എന്ന അടിസ്ഥാന വകഭേദത്തിനും എം എയ്റ്റ്, എം ഫോര്‍, എം സിക്സ് എന്നീ മോഡലുകളാണ് അവ. കാറിലെ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് പരമാവധി 123 ബി എച്ച് പി കരുത്തും 300 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. മുന്നില്‍ ഇരട്ട എയര്‍ബാഗോടെ എത്തുന്ന മരാസൊയില്‍ വാഹനവേഗം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്ക്/അണ്‍ലോക്ക് സംവിധാനം നല്‍കിയിട്ടുണ്ട്. കാഴ്ചയിലും കരുത്തിലും സുരക്ഷയിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന വാഹനം വിപണിയില്‍ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 
� Infomagic- All Rights Reserved.