മാരുതി സുസുകി എര്‍ട്ടിഗയുടെ ബേസ് വേരിയന്റുകളുടെ ഉല്‍പ്പാദനം നിര്‍ത്തി
March 14,2019 | 03:00:31 pm


ദില്ലി: മാരുതിസുസുകിയുടെ പുതുതലമുറ എര്‍ട്ടിഗയുടെ ബേസ് വേരിയന്റുകള്‍ ഇനി ലഭിക്കില്ല. മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ എല്‍ഡിഐ,എല്‍എക്‌സ്‌ഐ വേരിയന്റുകളാണ് നിര്‍ത്തിയത്. ഇവയുടെ ബുക്കിങ് ഇനി സ്വീകരിക്കരുതെന്ന് ഡീലര്‍ഷിപ്പുകള്‍ക്ക് കമ്പനി നിര്‍ദേശം നല്‍കി. മിഡ്,ടോപ് സ്‌പെക് വേരിയന്റുകളാണ് ഏറ്റവും കൂടുതലായി വിറ്റുപോകുന്നത്. മാരുതി സുസുകി അടുത്തിടെ വികസിപ്പിച്ച ഒന്നര ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എര്‍ട്ടിഗ എംപിവി അധികം വൈകാതെ ലഭിച്ചുതുടങ്ങും. ഈ എന്‍ജിന്‍ നല്‍കിയാല്‍ ബേസ് വേരിയന്റുകളുടെ വില പിന്നെയും വര്‍ധിക്കും. ഇത് വില്‍പ്പന ഇടിയുന്നതിന് കാരണമാകുമെന്നാണ് കമ്പനിയുടെ ധാരണ.

 
� Infomagic- All Rights Reserved.