സ്വിഫ്ടിന്റെ ടോപ് എന്‍ഡ് വകഭേദങ്ങള്‍ക്കും എഎംടി
August 08,2018 | 02:29:46 pm


ക്ലച്ച്  ഒഴിവാക്കിയുള്ള  ഡ്രൈവിങ് സാധ്യമാക്കുന്ന ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്ഡസ്മിഷന്‍ (എഎംടി) സ്വിഫ്ടിന്റെ മുന്തിയ വകഭേദങ്ങളായ സെഡ്എക്സ്‍ഐ പ്ലസ്, സെഡ് ഡിഐ പ്ലസ് എന്നിവയില്‍ മാരുതി സുസൂക്കി ലഭ്യമാക്കി. 2018 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ മൂന്നാം തലമുറ സ്വിഫ്ടിന് ഇതുവരെ വിഎക്സ്‍ഐ, സെഡ്എക്സ്‍ഐ, വിഡിഐ, സെഡ് ഡിഐ വകഭേദങ്ങളില്‍ മാത്രമാണ് എഎംടി ലഭ്യമായിരുന്നത്. അഞ്ച് സ്പീഡാണ് എഎംടി. മാന്വല്‍ വകഭേദത്തെക്കാള്‍  35,000 രൂപയോളം അധികമാണ് എഎംടി വകഭേദത്തിനു വില.

1.2 ലീറ്റര്‍ കെ സീരീസ് പെട്രോള്‍ ( 82 ബിഎച്ച്പി- 113 എൻഎം) , 1.3 ലീറ്റര്‍ ഡീസല്‍ ( 74 ബിഎച്ച്പി - 190 എൻഎം)എന്‍ജിന്‍ വകഭേദങ്ങള്‍ സ്വിഫ്ടിനുണ്ട്. എആർ എഐ സാക്ഷ്യപ്പെടുത്തിയതു പ്രകാരം സ്വിഫ്ടിന്റെ മൈലേജ് പെട്രോൾ -ലീറ്ററിന് 22 കിമീ, ഡീസൽ - ലീറ്ററിന് 28.4 കിമീ എന്നിങ്ങനെയാണ്. എബിഎസ്-ഇബിഡി, രണ്ട് എയർബാഗുകൾ എന്നീ സുരക്ഷാസംവിധാനങ്ങൾ സ്വിഫ്ടിന്റെ അടിസ്ഥാന വകഭേദത്തിനും ഉണ്ട്.

 
� Infomagic - All Rights Reserved.