എയര്‍ബാഗില്ലാത്ത ഇന്ത്യന്‍ കാറുകള്‍ക്ക് സുരക്ഷ വട്ടപൂജ്യം
August 09,2018 | 10:00:17 am


എയര്‍ബാഗുള്ള വാഹനം തന്നെ വാങ്ങണം എന്നു ഉപഭോക്താവിനെ പ്രേരിക്കുന്ന ക്രാാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗ്ലോബല്‍ ന്യൂകാര്‍ അസസ്‌മെന്റ് പ്രോഗ്രാം. ഇന്ത്യയില്‍ വില്‍പ്പന നടക്കുന്ന മുഴുവന്‍ കാറുകളുടെ തന്നെയും എയര്‍ബാഗില്ലാത്ത പതിപ്പുകള്‍ക്ക് ക്രാഷ് ടെസ്റ്റില്‍ ഒരു സ്റ്റാര്‍ പോലും നേടാനായില്ല. അതായത് ഈ വാഹനങ്ങള്‍ മുഖാമുഖം കൂട്ടിയിടിച്ചാല്‍ യാത്രക്കാര്‍ ആരുംതന്നെ ജീവനോടെ ഉണ്ടാവില്ലെന്നു ചുരുക്കം.


ടാറ്റ നാനോയും റെനോ ക്വിഡും മാത്രമല്ല ക്രാഷ് ടെസ്റ്റില്‍ പൂജ്യം സ്റ്റാര്‍ നേടിയതെന്ന് അറിയുമ്പോഴാണ് ഞെട്ടലുണ്ടാവുക. മഹീന്ദ്ര സ്‌കോര്‍പ്പിയോ, റെനോ ഡസ്റ്റര്‍ , മാരുതി സ്വിഫ്ട്, ഫോക്സ്‍വാഗന്‍ പോളോ, ടാറ്റ സെസ്റ്റ്, മാരുതി ഈക്കോ, മാരുതി സെലേറിയോ, മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി ഐ10, ഹ്യുണ്ടായി ഇയോണ്‍ , ഫോഡ് ഫിഗോ, ഫോഡ് ആസ്‌പൈര്‍ , ഡാറ്റ്‌സണ്‍ ഗോ എന്നിവയുടെ എയര്‍ ബാഗില്ലാത്ത വകഭേദങ്ങള്‍ക്കും റേറ്റിങ് പൂജ്യമാണ്.

ടൊയോട്ട എറ്റിയോസ് , ഫോക്സ്‍വാഗന്‍ പോളോ , ടാറ്റ നെക്‌സോണ്‍ , ടാറ്റ സെസ്റ്റ് എന്നിയുടെ രണ്ട് എയര്‍ബാഗുള്ള വേരിയന്റുകള്‍ നാല് സ്റ്റാര്‍ റേറ്റിങ് നേടി. രണ്ട് എയര്‍ബാഗുകള്‍ ഉണ്ടായിട്ടും ഫോഡ് ആസ്‌പൈര്‍ , റെനോ ഡസ്റ്റര്‍ മോഡലുകള്‍ക്ക് മൂന്ന് സ്റ്റാര്‍ നേടാനേ കഴിഞ്ഞുള്ളൂ.

 
� Infomagic - All Rights Reserved.