പുത്തന്‍ ഡിസ്കവറുകളുമായി ബജാജ് വിപണിയില്‍; വില 50,176 രൂപ മുതല്‍
January 10,2018 | 03:12:25 pm

പുത്തന്‍ ഡിസ്കവറുകളുമായി ബജാജ്. പുതിയ ബജാജ് ഡിസ്കവര്‍ 110, ബജാജ് ഡിസ്കവര്‍ 125 കമ്മ്യൂട്ടര്‍ ബൈക്കുകള്‍ വിപണിയില്‍ അവതരിച്ചു. 50,176 രൂപയാണ് പുതിയ ഡിസ്കവര്‍ 110 ന്റെ എക്സ്ഷോറൂം വില. 53,171 രൂപ മുതലാണ് പുത്തന്‍ ഡിസ്കവര്‍ 125 ന്റെ വില ആരംഭിക്കുന്നത്.

110 സിസിയിലേക്കുള്ള ബജാജിന്റെ തിരിച്ചുവരവാണ് പുതിയ ഡിസ്കവര്‍ 110. 100 സിസി ഡിസ്കവര്‍ പതിപ്പിന് പകരക്കാരനായാണ് പുതിയ ഡിസ്കവര്‍ 110 ബജാജ് നിരയില്‍ പുതുമയോടെ തിരിച്ചെത്തിയിരിക്കുന്നത്.

ശ്രേണിയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ ഒരുപിടി അപ്ഗ്രേഡുകള്‍ക്ക് ഒപ്പമാണ് 2018 ഡിസ്കവര്‍ 125 ന്റെയും വരവ്. 55,994 രൂപയാണ് ഡിസ്കവര്‍ 125 ഡിസ്ക് ബ്രേക്ക് പതിപ്പിന്റെ വില.


Variant Name Price
Discover 110 -Rs 50,176
Discover 125(Drum)- Rs 53,171
Discover 125 (Disc)-Rs 55,994

കേവലം ഒരു വേരിയന്റില്‍ മാത്രമാണ് പുത്തന്‍ ഡിസ്കവര്‍ 110 അണിനിരക്കുന്നത്. 115.5 സിസി ഫോര്‍-സ്ട്രോക്ക്, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ DTS-i എഞ്ചിനിലാണ് പുത്തന്‍ ഡിസ്കവര്‍ 110 ന്റെ വരവ്.

7,000 rpm ല്‍ 8.48 bhp കരുത്തും 5,000 rpm ല്‍ 9.81 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 110 സിസി എഞ്ചിന്‍. അതേസമയം പുതിയ ഡിസ്കവര്‍ 125 ന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല.

124.6 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനിലാണ് ഡിസ്കവര്‍ 125 വരുന്നത്. 7,000 rpm ല്‍ 10.84 bhp കരുത്തും, 5,000 rpm ല്‍ 11 Nm torque മാണ് 125 സിസി എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കുക.

സുഗമമായ ഗിയര്‍ഷിഫ്റ്റിംഗിന് വേണ്ടി 'സെല്ലുലോസിനെ' അടിസ്ഥാനപ്പെടുത്തിയുള്ള ക്ലച്ചാണ് പുത്തന്‍ ഡിസ്കവറുകളില്‍ ഒരുങ്ങിയിരിക്കുന്നത്. പഴയ ഡിസ്കവറുകളെ അപേക്ഷിച്ച്‌ 16 ശതമാനം നീളമേറിയ സസ്പെന്‍ഷനും പുതിയ കമ്മ്യൂട്ടര്‍ ബൈക്കുകളുടെ വിശേഷമാണ്.

പരിഷ്കരിച്ച സൈഡ് പാനലുകള്‍, പുതിയ ബ്ലാക് സ്പൈഡര്‍-മാഗ് അലോയ് വീലുകള്‍, പുത്തന്‍ സീറ്റ് ഫാബ്രിക്, ടെയില്‍ ലാമ്ബ് ബെസല്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ ഡിസ്കവറുകളുടെ ഡിസൈന്‍ വിശേഷങ്ങള്‍.

ബ്ലാക്, ബ്ലൂ, റെഡ് എന്നീ മൂന്ന് നിറഭേദങ്ങളില്‍ മാത്രമാണ് 2018 ബജാജ് ഡിസ്കവര്‍ 110, ഡിസ്കവര്‍ 125 കമ്മ്യൂട്ടര്‍ ബൈക്കുകള്‍ ലഭ്യമാവുക

 
� Infomagic - All Rights Reserved.