​ മാരുതി സുസുക്കിയുടെ സ്വിഫ്​റ്റ് ലോഞ്ച്​ ചെയ്​തു
February 08,2018 | 02:01:57 pm

ഓട്ടോ എക്​സ്​പോയില്‍ വാഹനപ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഹാച്ച്‌​ബാക്ക്,​ മാരുതി സുസുക്കിയുടെ സ്വിഫ്​റ്റ്​ ഇന്ന്​ ലോഞ്ച്​ ചെയ്​തു. 4.99 ലക്ഷം മുതലാണ്​​ വില.​ പുതിയ ജനറേഷന്‍ സ്വിഫ്​റ്റ്​ എട്ട്​ വ്യത്യസ്​ത വാരിയന്‍റുകളിലെത്തും. ​ഒരു വര്‍ഷം മുമ്ബ്​ പ്രഖ്യാപിച്ച വാഹനത്തി​ന്റെ ബുക്കിങ്ങ്​ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും വില വിവരങ്ങള്‍ പുറത്ത്​ വിട്ടിരുന്നില്ല. 11,000 രൂപയാണ്​ ബുക്കിങ്​ വില.

പുത്തന്‍ രൂപത്തില്‍ വന്ന സ്വിഫ്​റ്റ്​ എക്​സ്​പോ തുടങ്ങുന്നതിന്​ മുൻപ് ​ തന്നെ ചര്‍ച്ചകളി​ലിടം നേടിയിരുന്നു. സ്വിഫ്​റ്റി​ന്റെ മുന്‍ മോഡല്‍ ഇറങ്ങി ഏഴ്​ വര്‍ഷം കഴിഞ്ഞാണ്​ പുതിയ താരത്തെ നിരത്തിലിറക്കുന്നത്. 2011ല്‍ വിപണിയിലെത്തിയ സ്വിഫ്​റ്റ്​ രാജ്യത്ത്​ ഏറ്റവു കൂടുതല്‍ വിൽക്കപ്പെട്ട വാഹനങ്ങളില്‍ ഒന്നാണ്​.

മാരുതിയുടെ ഹേര്‍ട്ട്​ടെക്​ട്​ പ്ലാറ്റ്​ഫോം അടിസ്ഥാനമാക്കിയാണ്​ പുതിയ സ്വിഫ്​റ്റെത്തുന്നത്​. എല്‍.ഇ.ഡി പ്രൊജക്​ടര്‍ ഹെഡ്​ലാമ്ബ്​, ഡേ ടൈം റണ്ണിങ്​ ലൈറ്റുകള്‍, ഡയമണ്ട്​ കട്ട്​ ​അലോയ്​ എന്നിങ്ങനെ സ്വിഫ്​റ്റിനെ മനോഹരമാക്കാനുള്ള ചെപ്പടി വിദ്യകളെല്ലാം മാരുതി ഒരുക്കിയിട്ടുണ്ട്​. ഇന്‍റീരിയറില്‍ പുതിയ അപ്​ഹോളിസ്​റ്ററി നല്‍കിയിരിക്കുന്നത്​. സ്​മാര്‍ട്ട്​ പ്ലേ ടച്ച്‌​ സ്​ക്രീന്‍ സിസ്​റ്റമാണ്​ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. ഇതിനൊപ്പം ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ്​ ഒാ​േട്ടാ, മിററര്‍ലിങ്ക്​ എന്നിവും ഇണക്കിചേര്‍ത്തിരിക്കുന്നു. സ്​റ്റിയിറങ്ങില്‍ തന്നെ നിയന്ത്രണ സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്​. ഡ്യുവല്‍ എയര്‍ബാഗ്​, എ.ബി.എസ്​ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഉണ്ടാവും.

Auto Expo 2018 Live: The new Maruti Suzuki Swift will be available in four variants.

 
Related News
� Infomagic - All Rights Reserved.