പെട്രോള്‍ എന്‍ജിനില്‍ പുതുക്കിയ ഗ്രാന്റ് ഐ10 എത്തുന്നു
March 11,2019 | 07:25:40 am

2019 അവസാനത്തോടെ ഹ്യുണ്ടായിയുടെ ഹാച്ച്ബാക്കായ ഗ്രാന്റ് ഐ10ന്റെ പുതുക്കിയ മോഡല്‍ വിപണിയില്‍ എത്തും. ഗ്രാന്റ് ഐ10ന്റെ പെട്രോള്‍ എന്‍ജിന്‍ മാത്രമായിരിക്കും എത്തുക.

സുരക്ഷയും വലിപ്പവും വര്‍ധിപ്പിച്ച് നിരവധി സൗകര്യങ്ങളോടെ രൂപകല്പനയില്‍ മറ്റ് കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാകും ഗ്രാന്റ് ഐ10-എത്തുകയെന്നാണ് റിപ്പോര്‍ട്ട്. പിന്നിലെ ഡിഫോഗര്‍, ആഘാതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്ക്, ക്യാമറയോടെയുള്ള പാര്‍ക്കിംഗ് സെന്‍സര്‍, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവയാണ് ഇതില്‍ ഗ്രാന്റ് ഐ10ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും മുന്‍ സീറ്റുകളില്‍ രണ്ട് എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്കിയാകും പരിഷ്‌കരിച്ച ഗ്രാന്റ് ഐ10 എത്തുക. ബിഎസ്-6 നിലവാരത്തിലുള്ള 1.2 പെട്രോള്‍ എഞ്ചിനിലായിരിക്കും പുതിയ ഗ്രാന്റ് ഐ10 എത്തുക.

 

 
� Infomagic- All Rights Reserved.