വാഹന രജിസ്‌ട്രേഷനിലെ ക്രമക്കേട് തടയാന്‍ പുതിയ സംവിധാനം എത്തുന്നു
March 14,2019 | 01:30:31 pm

വാഹന വില്പന സയമത്ത് രജിസ്‌ട്രേഷനില്‍ വരുത്തുന്ന ക്രമക്കേടുകള്‍ തടയുന്നതിനായി പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ ദേശീയ ഏകീകൃത സംവിധാനമായ വാഹന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മാത്രമേ വാഹന രജിസ്‌ട്രേഷന്‍ സാധ്യമാവുകയുള്ളു. മാര്‍ച്ച് 18 മുതല്‍ കേരളത്തിലെ എല്ലാ ആര്‍ടിഒ ഓഫീസുകളിലും പുതിയ സംവിധാനം സജ്ജമാകും. ഇതിന്റെ ഭാഗമായി നിലവില്‍ വാഹനം എടുത്തിട്ടുള്ള ഉപഭോക്താക്കളില്‍ താത്ക്കാലിക രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളവര്‍ ഈ മാസം 16നകം നടപടികള്‍ പൂര്‍ത്തീകരിക്കണം. താത്കാലിക രജിസ്റ്റേഷന്‍ കാലാവധി 18ന് ശേഷം പൂര്‍ത്തിയാകുന്ന വാഹനങ്ങളും ഇപ്രകാരം രജിസ്റ്റര്‍ ചെയ്യണം.

 
� Infomagic- All Rights Reserved.