ഹ്യുണ്ടായി ക്രെറ്റയോട് പോരാടാന്‍ കിക്ക്സുമായി നിസാന്‍
August 07,2018 | 02:08:20 pm


എസ്‍യുവികള്‍ക്ക് വന്‍ജനപ്രീതിയുള്ള ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു മോഡലിനെ പുറത്തിറക്കാന്‍ നിസാന്‍ ഒരുങ്ങുന്നു. ഹ്യുണ്ടായി ക്രെറ്റ, റെനോ ക്യാപ്ച്ചര്‍ , മാരുതി എസ് ക്രോസ് എന്നീ മോഡലുകളോട് മത്സരിക്കാന്‍ കിക്ക്സ് എന്ന ക്രോസ്ഓവര്‍ എസ്‍യുവിയെയാണ് ജപ്പാന്‍ കമ്പനി അവതരിപ്പിക്കുക. 2019 ജനുവരിയില്‍ കിക്ക്സ് വിപണിയിലെത്താനാണ് സാധ്യത. പതിനൊന്നു ലക്ഷം രൂപയ്ക്കും 16 ലക്ഷം രൂപയ്ക്കും ഇടയില്‍ വില പ്രതീക്ഷിക്കാം.


പങ്കാളിയായ റെനോയുടെ ഡസ്റ്റര്‍ ,ക്യാപ്ച്ചര്‍ മോഡലുകള്‍ക്ക് ഉപയോഗിക്കുന്നതരം എംഒ പ്ലാറ്റ്ഫോമാണ് കിക്ക്സിനും ഉപയോഗിക്കുക .ആഗോളവിപണിലുള്ള കിക്ക്സിന് നിസാന്റെ വി പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. നിര്‍മാണച്ചെലവു കുറയ്ക്കുന്നതിനായാണ് ഇന്ത്യയില്‍ റെനോയുടേത് തിരഞ്ഞെടുക്കുന്നത്. അഞ്ച് സീറ്ററാണ് കിക്ക്സ്
പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ കിക്ക്സിനുണ്ടാകും. 1.6 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും ബോണറ്റിനടിയില്‍ സ്ഥാനം പിടിക്കുക.

 
� Infomagic - All Rights Reserved.