​പുതുച്ചേരി വാഹനങ്ങൾ നികുതിയടച്ചില്ലെങ്കിൽ പിടിച്ചെടുക്കും
January 10,2018 | 10:10:39 am

തി​രു​വ​ന​ന്ത​പു​രം: നി​കു​തി വെ​ട്ടി​പ്പു​ന​ട​ത്തി പു​തു​ച്ചേ​രി ര​ജി​സ്​​ട്രേഷ​ൻ സ്വ​ന്ത​മാ​ക്കി കേ​ര​ള​ത്തി​ൽ വി​ല​സു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റേ​റ്റി​ന്‍റെ അ​ന്ത്യ​ശാ​സ​നം. ഇൗ ​മാ​സം 15ന​കം നി​കു​തി​യ​ട​ച്ച്​ കേ​ര​ള​ത്തി​ലേ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ മാ​റ്റി​യി​ല്ലെ​ങ്കി​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​ച്ച്. ഒ​പ്പം റ​വ​ന്യൂ റി​ക്ക​വ​റി​യും നി​യ​മ​ന​ട​പ​ടി​ക​ളു​മു​ണ്ടാ​കും. വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി നി​കു​തി ത​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്ന നി​ല​ക്കാ​വും ഇ​ത്ത​രം കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ക. 

പു​തു​ച്ചേ​രി ര​ജി​സ്​​ട്രേഷ​ൻ നേ​ടി​യ ​ര​ണ്ടാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ടെ​ന്ന്​ മോ​േ​ട്ടാ​ർ​വാ​ഹ​ന വ​കു​പ്പ്​ ക​െ​ണ്ട​ത്തി​യി​രു​ന്നു. നി​കു​തി​യ​ട​ച്ച്​ കേ​ര​ള​ത്തി​ലേ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ മാ​റ്റു​ന്ന​തി​ന്​ ഇ​വ​ർ​ക്കെ​ല്ലാം നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​ല ഉ​ട​മ​ക​ളും നി​കു​തി അ​ട​ക്കു​ന്ന​തി​ന്​ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല.  ഇൗ ​മാ​സം 15വ​രെ നി​കു​തി​യ​ട​ക്കു​ന്ന​തി​ന്​ സാ​വ​കാ​ശം ന​ൽ​കാ​നും ശേ​ഷം ക​ർ​ശ​ന​ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങാ​നു​മാ​ണ്​ ആ​ർ.​ടി.​ഒ​മാ​ർ​ക്ക​ും ​േജാ​യ​ൻ​റ്​ ആ​ർ.​ടി.​ഒ​മാ​ർ​ക്കും നി​​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​കു​തി​യ​ട​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​കം സം​വി​ധാ​ന​െ​മാ​രു​ക്കും.

മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പു​തു​ച്ചേ​രി​യി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​ത്. നി​കു​തി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളെ നി​യ​മ​പ​ര​മാ​യി കു​ടു​ക്കാ​ൻ വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മേ​ൽ​വി​ലാ​സ​ത്തി​ലേ​ക്ക്​ ര​ജി​സ്​​ട്രേ​ഡ്​ ​ക​ത്ത​യ​ച്ചി​രു​ന്നു. രാ​ഷ്​​ട്രീ​യ​ക്കാ​രും വ്യ​വ​സാ​യ^സി​നി​മ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​മാ​ണ്​ നി​കു​തി​വെ​ട്ടി​പ്പു​കാ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും. ഡീ​ല​ർ​മാ​ർ വ​ഴി​യാ​ണ്​ അ​ധി​ക​വും വ്യാ​ജ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ക്കു​ന്ന​ത്. വാ​ട​ക​​ക്ക്​ വീ​ടെ​ടു​ത്ത​ും ഇ​ൻ​ഷു​റ​ൻ​സ്​ പോ​ളി​സി എ​ടു​ത്തും വ​രെ വി​വ​രം ന​ൽ​കി ര​ജി​സ്​​ട്രേ​ഷ​ൻ ത​ര​പ്പെ​ടു​ത്തി​യ​വ​രു​ണ്ട്.

 
� Infomagic - All Rights Reserved.