മാര്‍പാപ്പയുടെ ലംബോര്‍ഗിനി ലോലത്തില്‍ വിറ്റു; വില 5.82 കോടി
May 15,2018 | 12:09:19 pm

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലംബോര്‍ഗിനി ലേലത്തില്‍ വിറ്റു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലത്തില്‍ വെച്ച കാര്‍ വിറ്റുപോയത് 5.82 കോടി രൂപയ്ക്കാണ്.

കഴിഞ്ഞ നവംബറില്‍ ലംബോര്‍ഗിനി ഉറേക്കാനെ നിര്‍മാതാക്കള്‍ മാര്‍പാപ്പയ്ക്ക് കാഴ്ചവെയ്ക്കുകയായിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷം വാഹനം ലേലത്തില്‍ വെച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നത് 2.20 കോടിക്കും 2.80 കോടിക്കും ഇടയില്‍ വിലയായിരുന്നു. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് രണ്ടിരട്ടിയോളം വിലയില്‍ വാഹനം ലേലം ചെയ്യപ്പെട്ടത്. കാര്‍ സ്വന്തമാക്കിയത് ആരാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബോണറ്റിന്മേലുള്ള മാര്‍പ്പാപ്പയുടെ കയ്യൊപ്പാണ് വാഹനത്തിന്റെ മൂല്യം ഇരട്ടിയാക്കിയതെന്നാണ് അണിയറ സംസാരം. തൂവെള്ള നിറത്തില്‍ സ്വര്‍ണഡീസൈന്‍ ചാര്‍ത്തിയ ഉറേക്കാന്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

 
Related News
� Infomagic - All Rights Reserved.