പള്‍സര്‍ എന്‍എസ് 160 വിപണിയിലെത്തി
April 16,2019 | 09:50:34 am

ബജാജിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡല്‍ പള്‍സര്‍ എന്‍എസിന്റെ 160 പതിപ്പ് വിപണിയിലെത്തി. എബിഎസ് സുരക്ഷാ സംവിധാനത്തോടെയാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. . 160.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8500 ആര്‍പിഎമ്മില്‍ 15.2 ബിഎച്ച്പി കരുത്തും പരമാവധി 6500 ആര്‍പിഎമ്മില്‍ 14.6 എന്‍എം ടോര്‍ക്കും എന്‍ജിന്‍ സൃഷ്ടിക്കും. ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ 5 സ്പീഡാണ്. സിംഗിള്‍ ചാനല്‍ എബിഎസ് സംവിധാനമാണ് വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 82,624 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

 

 
� Infomagic- All Rights Reserved.