റെനോള്‍ട്ട് ഇന്ത്യയുടെ ഡെയ്‌ലി വിന്‍ എ കാര്‍ സമ്മാന പദ്ധതിയില്‍ മലയാളികള്‍ക്ക് വിജയം
December 26,2017 | 01:18:52 pm

കൊച്ചി : റെനോള്‍ട്ട് ഇന്ത്യയുടെ ഡെയ്‌ലി വിന്‍ എ കാര്‍ സമ്മാന പദ്ധതിയിലെ ആദ്യവിജയി കോഴിക്കോട് സ്വദേശി . റെനോള്‍ട്ട് വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവരില്‍ നിന്നും ദിവസേന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് അവര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത വാഹനം സമ്മാനമായി ലഭിക്കുന്ന പദ്ധതിയും, പുതുതായി റെനോള്‍ട്ട് വാഹനങ്ങള്‍ സ്വന്തമാക്കിയ ഉപഭോക്താക്കളില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വാഹനത്തിന്റെ തുക തിരികെ നല്‍കുന്ന സമ്മാന പദ്ധതിയുമാണ് റെനോള്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡെയ്‌ലി വിന്‍ എ കാര്‍ സ്‌കിം. ഇതില്‍ ആദ്യ വിജയിയാണ് ഡസ്റ്റര്‍ ഉടമയായ കോഴിക്കോട് സ്വദേശി ജി എസ് അരവിന്ദിന്. കോട്ടയത്തു നിന്നുള്ള എം.ആര്‍ ഷാജു, എറണാകുളം സ്വദേശി യാസര്‍ മുഹമ്മദ് എന്നിവരും സമ്മാനാര്‍ഹരായെന്ന് ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍ പറഞ്ഞു

 
� Infomagic - All Rights Reserved.