റെനോള്‍ട്ടിന് കൊച്ചിയില്‍ പുതിയ ഷോറൂം
December 21,2017 | 10:49:57 am

കൊച്ചി : റെനോള്‍ട്ടിന്റെ കൊച്ചിയിലെ സര്‍വ്വീസ് സെന്ററോടുകൂടിയ രണ്ടാമത്തെ ഷോറൂം മരടില്‍ റെനോള്‍ട്ട് ഇന്ത്യ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് റഫീല്‍ ട്രിഗര്‍ ഉദ്ഘാടനം ചെയ്തു. 16 ബേയോടുകൂടിയ സര്‍വ്വീസ് സെന്ററില്‍ എല്ലാ വിധ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍വ്വീസിനെത്തിക്കുന്ന വാഹനം 90 മിനിറ്റിനകം സര്‍വ്വീസ് പൂര്‍ത്തിയാക്കി നല്‍കും.
റെഫര്‍ ഫോര്‍ ക്യാഷ് എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. റെനോള്‍ട്ടിന്റെ ജനപ്രിയ മോഡലുകളായ ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി തുടങ്ങിയ മോഡലുകള്‍ റഫര്‍ ചെയ്യുന്നവര്‍ക്ക് വാഹനം ഡെലിവറിയാകുമ്പോള്‍ 2000 രൂപ വരെ ക്യാഷ് ലഭിക്കുന്ന ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം ആണിത്. ഷോറൂം ഉദ്ഘാടന വേളയില്‍ ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ വി സുരേഷ്, റെനോള്‍ട്ട് സൗത്ത് ഇന്ത്യ ബിസിനസ് മേധാവി ഷഹാല്‍ ഷംസുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
� Infomagic - All Rights Reserved.