മറ്റൊരു ഗജവീരനെ അവതരിപ്പിച്ച് റോയൽ എൻഫീൾഡ്
November 08,2018 | 06:04:23 pm

മറ്റൊരു ഗജവീരനെ അവതരിപ്പിച്ച് റോയൽ എൻഫീൾഡ്. ഇൻറർസെപ്​റ്റർ 650, കോണ്ടിനൻ്റൽ ജി.ടി 650 തുടങ്ങിയ ഗജവീരൻ ബൈക്കുകൾക്ക്​ പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട്​ റോയൽ എൻഫീൽഡ് KX എന്ന മോഡൽ പുറത്തിറക്കിയിരിക്കുന്നത്​.

 1938ലെ പുറത്തിറങ്ങിയ KX എന്ന വിഖ്യാത മോഡലിന്​​ ആദരമർപ്പിച്ച്​​ ​ കൺസെപ്​റ്റ്​ മോഡലാണ്​ കമ്പനി മിലാനിൽ നടക്കുന്ന മോട്ടോർ ഷോയിലാണ്​ കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചത്​. ട്വിൻ സിലിണ്ടർ എൻജിനോട്​ കൂടിയ കൺസെപ്​റ്റ്​ലാണ്​ റോയൽ എൻഫീൽഡ്​ പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയിലും യു.കെയിലുമായിട്ടാണ്​ ബൈക്കി​ൻ്റെ ഡിസൈൻ ​നിർവഹിച്ചിരിക്കുന്നത്​. സിംഗിൾ സീറ്റ്​ മോഡലാണ്​ ​കെ.എക്​സ്​. തുകലി​ൻ്റെ ആവരണം സീറ്റിനും ഹാൻഡിൽബാറിനു മുകളിലും നൽകിയിട്ടുണ്ട്​. പഴയ റോയൽ എൻഫീൽഡ്​ ലോഗോയോട്​ കൂടിയ എൽ.ഇ.ഡി ഹെഡ്​ലൈറ്റ്​, ഡ്യുവൽ എക്​സ്​ഹോസ്​റ്റ്​, 19 ഇഞ്ച്​ അലോയ്​ വീലുകൾ എന്നിവയെല്ലാമാണ്​ മറ്റ്​ പ്രധാന പ്രത്യേകതകൾ.

 പഴയ കെ.എകസ്​ 1140 സി.സി എൻജിനി​​െൻറ കരുത്തിലായിരുന്നു വിപണിയിലെത്തിയിരുന്നത്​. എന്നാൽ, പുതിയതിൽ 838 സി.സി എൻജിനാവും ഉണ്ടാവുകയെന്നാണ്​ റിപ്പോർട്ടുകൾ. മോഡൽ എപ്പോൾ വിപണിയിലെത്തുമെന്നതിനെ കുറിച്ച്​ റോയൽ എൻഫീൽഡ്​ സൂചനകളൊന്നും നൽകിയിട്ടില്ല.

 
Related News
� Infomagic - All Rights Reserved.