റോയല്‍ എന്‍ഫില്‍ഡ് പെഗാസസ് 500 ബുക്കിംഗ് ആരംഭിച്ചു
July 10,2018 | 05:20:09 pm

റോയല്‍ എന്‍ഫില്‍ഡ് പെഗാസസ് 500 ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് ആണ് ഇന്ന് ഉച്ചയോടെ പ്രവര്‍ത്തനസജ്ജമായത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇതിനായുള്ള സൗകര്യം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ആകെ 1000 യൂണിറ്റുകള്‍ മാത്രമേ നിര്‍മിക്കൂവെന്നാണ് എന്‍ഫില്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് 250 എണ്ണം മാത്രമായിരിക്കും. സര്‍വീസ് ബ്രൗണ്‍ നിറത്തില്‍ വിപണിയിലെത്തുന്ന പെഗാസസ് രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ടു സ്‌ട്രോക്ക് RE/WB 125 ഫ്‌ളൈയിംഗ് ഫ്‌ളീ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. 499 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ എത്തുന്ന പെഗാസസ് 27.2 ബിഎച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യും. 2.49 ലക്ഷം രൂപയാണ് വില.

 
� Infomagic - All Rights Reserved.