റെക്കോര്‍ഡ് കുറിച്ച് ഡിസൈര്‍
October 11,2018 | 10:19:59 am

ഇന്ത്യന്‍ വാഹന വിപണിയില്‍ റെക്കോര്‍ഡുകള്‍ ഏറെ സൃഷ്ടിച്ചിട്ടുള്ള മാരുതി വീണ്ടും ചരിത്രമാവര്‍ത്തിക്കുന്നു. പുതു തലമുറ സ്വിഫ്റ്റ് ഡിസൈര്‍ ആണ് ഇക്കുറി റെക്കോര്‍ഡിലേക്ക് മാരുതിയെ എത്തിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന കാര്‍ എന്ന നേട്ടമാണ് ഡിസൈര്‍ കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ 17 മാസത്തിനിടെ പ്രതിമാസം 17000 യൂണിറ്റുകള്‍ വീതം വിറ്റഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍തലമുറയെക്കാള്‍ 28 ശതമാനം അധികവില്‍പന പുതിയ ഡിസൈര്‍ കൈയ്യടക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കാഴ്ചഭംഗിക്കൊപ്പം അകത്തളത്ത് കൂടുതല്‍ ആഡംബരം നിറച്ചതും ഒതുങ്ങിയ രൂപവുമെല്ലാം ഡിസൈറിന് പ്രീതി വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ഡിസൈറിലുള്ളത്. ശ്രേണിയില്‍ ഏറ്റവും മികച്ച മൈലേജ് കാര്‍ കൂടിയാണ് പുതിയ ഡിസൈര്‍.

 

 

 
� Infomagic- All Rights Reserved.