ഇന്ത്യൻ നിരത്തിലേക്ക് ചീറിപ്പായാന്‍ ഇറ്റലിക്കാരന്‍ സൂപ്പര്‍ഡ്യുവല്‍ T600 എത്തുന്നു.
April 11,2018 | 02:25:52 pm

സൂപ്പര്‍ഡ്യുവല്‍ T600 എന്ന സൂപ്പര്‍ ബൈക്കിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ എസ് ഡബ്ള്യു എം. ജൂലൈ മാസത്തോടുകൂടി വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ആറര ലക്ഷം രൂപയാണ് ഇന്ത്യയില്‍ സൂപ്പര്‍ഡ്യുവല്‍ T600 ന് വില നിശാചയിച്ചിട്ടുള്ളത്.

എസ് ഡബ്ള്യു എം കൈനറ്റിക് ഗ്രൂപ്പുമായി ചേര്‍ന്നാണ് വാഹനം ഇന്ത്യല്‍ അവതരിപ്പിക്കുന്നത്. ലഗേജ് റാക്ക് ക്രഷ്ഗാര്‍ഡുകള്‍ പാനിയറുകല്‍ എന്നീ ആക്സസറീസ് വാഹനത്തോടൊപ്പം തന്നെ ലഭ്യമാക്കും. ദീര്‍ഘദൂര യാത്രകള്‍ക്ക് സഹായകമാം വിധത്തിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. 18 ലിറ്റര്‍ ഇന്ധന ശേഷിയുള്ള വാഹനത്തിന് 165 കിലോഗ്രാം ഭാരമാണുള്ളത്.

600 സി സി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 54 ബി എച്ച്‌ പിയും, 53.5 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന് സൃഷ്ടിക്കാനാകും. സിക്സ് സ്പീട് ഗിയര്‍ ബോക്സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

 
Related News
� Infomagic - All Rights Reserved.