പുതിയ സേവനവുമായി ടാറ്റ മോട്ടോഴ്സ്
March 13,2019 | 10:20:33 am

സൗജന്യ, പെയ്ഡ് സര്‍വീസുകള്‍ ഉടമകളുടെ വീട്ടിലെത്തി ചെയ്ത് കൊടുക്കുന്ന പുതിയ സേവനവുമായി ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കള്‍ക്ക് ടാറ്റ മോട്ടോഴ്സ് സര്‍വീസ് വെബ്സൈറ്റ് വഴി ഡോര്‍സ്റ്റെപ് സേവനം ബുക്ക് ചെയ്യാനും സാധിക്കും. സഞ്ചരിക്കുന്ന വാന്‍ സൗകര്യത്തിന് പുറമെ ഉടമയുടെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ കാര്‍ ഡീലര്‍ഷിപ്പിലെത്തിച്ച് സര്‍വീസ് ചെയ്ത് തിരികെ എത്തിക്കുന്ന സംവിധാനവും ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നുണ്ട്.

ട്രാക്കിംഗ് സംവിധാനമുളള സര്‍വീസ് വാനുകള്‍ ഡീലര്‍ഷിപ്പുകളിലേക്ക് തത്സമയ വിവരം കൈമാറുകയും ചെയ്യും. സമയ കുറവ് മൂലം സര്‍വീസ് സെന്ററുകളിലേക്ക് തങ്ങളുടെ വാഹനങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്ത നിരവധി ഉപഭോക്താക്കള്‍ ഉണ്ടെന്നും ഇത്തരക്കാരെ സഹായിക്കുന്നതിനാണ് പുതിയ നീക്കമെന്നും കമ്പനി അറിയിച്ചു. 42 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭ്യമാക്കുക.

ടാറ്റ മൊബൈല്‍ സര്‍വീസ് വാനുകളില്‍ ഡ്രൈവേഴ്സ്, സ്പാനര്‍, സോക്കറ്റ്, ഹാന്‍ഡ് ടൂള്‍, ബിറ്റ്സ്, മള്‍ട്ടിമീറ്റര്‍, വെയ്സ്റ്റ് ഓയില്‍ കലക്ടര്‍, ന്യൂമാറ്റിക് ടൂളിംഗ്,ഓയില്‍ ഡിസ്പന്‍സര്‍, ക്ലാംപ് മീറ്റര്‍, ഹൈഡ്രോമീറ്റര്‍, തെര്‍മോമീറ്റര്‍, സ്റ്റോപ്പര്‍, എയര്‍ കംപ്രസര്‍, പവര്‍ ജനറേറ്റര്‍/ഇന്‍വര്‍ട്ടര്‍, ക്രീപ്പര്‍, ജാക്ക് സ്റ്റാന്‍ഡ്, ജാക്ക് എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

 
� Infomagic- All Rights Reserved.