വനിതകളെ ഡ്രൈവിംഗില്‍ പ്രോത്സാഹിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്
March 12,2019 | 09:32:06 am

വനിതകളെ ഡ്രൈവിംഗിലേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് ടാറ്റ മോട്ടോഴ്‌സ്. ഹെര്‍ കീ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് കമ്പനി അവതരിപ്പിച്ചത്. വാഹനം ഉപഭോക്താവിന് കൈമാറുമ്പോള്‍ രണ്ടാമത്തെ താക്കോല്‍ ഒപ്പമുള്ള സ്ത്രീക്ക് നല്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ വനിതകളില്‍ 11 ശതമാനം മാത്രമാണ് ഡ്രൈവിംഗില്‍ പ്രാവീണ്യമുള്ളവര്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീകളില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ പുതിയ പദ്ധതിക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

 
� Infomagic- All Rights Reserved.