ടാറ്റയുടെ പുതിയ എസ്‍യുവിയ്ക്ക് പേര് ഹാരിയര്‍
July 11,2018 | 07:18:09 pm


ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാന്‍ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കാനിരിക്കുന്ന എസ്‍യുവിയുടെ പേര് പ്രഖ്യാപിച്ചു. ഹാരിയര്‍ എന്നാണ് പേര്. ഓട്ടോ എക്സ്‍പോയില്‍ ടാറ്റ അവതരിപ്പിച്ച ടാറ്റ എച്ച് 5 എക്സ് കണ്‍സപ്റ്റാണ് ഹാരിയറായി രൂപാന്തരപ്പെടുന്നത്.

രൂപം ശ്രദ്ധിച്ചാലറിയാം, ലാന്‍ഡ് റോവര്‍ ബന്ധത്തില്‍ ടാറ്റ ഒരുക്കുന്ന മോഡലാണിതെന്ന്. റേഞ്ച് റോവര്‍ ഇവോക്കിന് ഉപയോഗിക്കുന്ന എല്‍ 8 പ്ലാറ്റ്ഫോമിന്റെ തദ്ദേശീകരിച്ച പ്ലാറ്റ്ഫോമിലാണ് ഇതിനെ നിര്‍മിക്കുന്നത്. അഞ്ച് സീറ്ററാണ് ടാറ്റ ഹാരിയര്‍ . ടാറ്റ പുതുതായി വികസിപ്പിച്ച ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ നിര്‍മിക്കുന്ന ആദ്യ വാഹനമാണിത്.

പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ ഹാരിയറിനുണ്ടാകും. രണ്ട് ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്നുള്ളതായിരിക്കും. ജീപ്പ് കോംപസിനും ഇതേ എന്‍ജിന്‍ തന്നെ.എന്നാല്‍ കോംപസിനെ അപേക്ഷിച്ച് കരുത്ത് കുറവായിരിക്കും.

പുണെയിലെ ചകന്‍ പ്ലാന്റിലാണ് എസ്‍യുവി ഉത്പാദിപ്പിക്കുക.2019 തുടക്കത്തില്‍ ടാറ്റ ഹാരിയര്‍ വിപണിപ്രവേശം നടത്തും.

 
� Infomagic - All Rights Reserved.