യമഹ ഫസീനോ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍
March 13,2019 | 10:20:12 am

യമഹ ഫസിനോ ഡാര്‍ക്ക് നൈറ്റ് എഡിഷന്‍ വിപണിയിലെത്തിച്ചു. സ്‌പോര്‍ട്ടി ബ്‌ളാക്ക് സ്‌റ്റൈലും അതിനോട് ചേര്‍ന്ന മെറൂണ്‍ സീറ്റുമാണ് ഫസിനോ ഡാര്‍ക്ക് നൈറ്റ് എഡിഷന്റെ പ്രധാന ആകര്‍ഷണം.

7 ബിഎച്ച്പി പവറും 8.1 എന്‍എം ടോര്‍ക്കുമേകുന്ന 113 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഡാര്‍ക്ക് നൈറ്റ് എഡിഷനും കരുത്തേകും. പുതിയ ഡാര്‍ക്ക് നൈറ്റ് എഡിഷന് സാസി സിയാന്‍, ഡാപ്പര്‍ ബ്ലൂ, ബീമിംഗ് ബ്ലൂ, സീസണ്‍ ഗ്രീന്‍, ഗ്ലാമറസ് ഗോള്‍ഡ്, ഡാസ്ലിംഗ് ഗ്രേ എന്നീ ആറ് നിറങ്ങളിലും ഫസീനോ ലഭ്യമാണ്.

മെയ്ന്റനന്‍സ് ഫ്രീ ബാറ്ററിയാണ് ഡാര്‍ക്ക് നൈറ്റ് എഡിഷന്റെ ഒരു പ്രത്യേകത. സിവിടിയാണ് ഗിയര്‍ബോക്‌സ്. 56,793 രൂപയാണ് ഡാര്‍ക്ക് നൈറ്റ് എഡിഷന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

 
� Infomagic- All Rights Reserved.